വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധയിൽ ലോകത്ത് ജീവൻ നഷ്ടമായവർ എട്ട് ലക്ഷം പിന്നിട്ടു. 802,318 പേര്‍ക്ക് ഇതുവരെ ജീവന് നഷ്ടമായി. ലോകത്ത് 23,096,646 പേര് കൊറോണ ബാധിതരായി. 15,688,639 പേർ രോഗമുക്തി നേടി.
അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, സൗത്ത് ആഫ്രിക്ക, പെറു, മെക്സിക്കോ, കൊളംബിയ, സ്പെയിന്, ചിലി എന്നീ രാജ്യങ്ങളാണ് കൊറോണ ബാധിതരുടെ എണ്ണത്തില്‍ മുന്പില്. അമേരിക്കയില്‍ 5,795,337 പേര് ഇതുവരെ കൊറോണ ബാധിതരായി. ബ്രസീല്‍ 113,454, ഇന്ത്യ 2,973,368, റഷ്യ 964,976, പെറു 27,034, മെക്സിക്കോ 59, കൊളംബിയയില്‍ 522,138 എന്നിങ്ങനെയാണ് കൊറോണ ബാധിതര്‍.
അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചത് 179,153 പേര്. ബ്രസീലില്‍ 113,454, ഇന്ത്യയില്‍ 55,928, റഷ്യയില്‍ 16,189 എന്നിങ്ങനെയാണ് മരണ കണക്ക്. അമേരിക്കയില്‍ 24 മണിക്കൂറിന് ഇടയില്‍ 49,489 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വ്യാപനം കുറഞ്ഞതായും വിലയിരുത്തപ്പെടുന്നു.