ന്യൂഡെൽഹി: ഓക്സ്ഫോര്‍ഡുമായി ചേര്‍ന്ന് പൂനൈ ആസ്ഥാനമായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊറോണ പ്രതിരോധ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം രാജ്യത്ത് തുടങ്ങി. രാജ്യത്ത് ആദ്യം വാക്സിൻ വിതരണത്തിന് എത്തിക്കും എന്ന് പ്രതീക്ഷിക്കുന്ന കമ്പനിയാണ് പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ട്.
രാജ്യത്ത് കൊറോണ പ്രതിരോധ വാക്സിന്‍റെ പരീക്ഷണം പുരോഗമിക്കുന്നതായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വിദേശത്ത് പരീക്ഷണം പൂർത്തിയാക്കിയ വാക്സിന്റെ അവസാന ഘട്ടത്തിനാണ് ഇന്ത്യയിൽ അനുമതി നൽകിയത്.
രാജ്യത്തെ 17 ആശുപതികളിലെ 1400 പേരിലാണ് മൂന്നാം ഘട്ട മനുഷ്യ പരീക്ഷണം നടക്കുക. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിന് പുറമെ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിൻ ഉൾപ്പെടെ രണ്ട് വാക്സിനുകളുടെ ആദ്യ ഘട്ട പരീക്ഷണം പൂർത്തിയായി.