ഗുഡ്ഗാവ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ സ്വയം നിരീക്ഷണത്തിൽ പോയി.കേന്ദ്ര ജല ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്.
ശെഖാവത്തിന് രോഗം സ്ഥിരീകരിക്കുന്നതിന് മുൻപ് അദ്ദേഹവുമായി മനോഹർ ലാൽ ഖത്തർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോയത്.
മനോഹർ ലാലിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും മുൻകരുതലായാണ് അടുത്ത മൂന്ന് ദിവസത്തേക്ക് ഇപ്പോൾ നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുന്നത്. നിരീക്ഷണത്തിൽ പോകുന്നതിനെ കുറിച്ചു മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.