Home State എസ്എസ്എല്‍സി ഹയര്‍ സെക്കന്ററി സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ അടുത്തമാസം 22ന് ആരംഭിക്കും

എസ്എസ്എല്‍സി ഹയര്‍ സെക്കന്ററി സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ അടുത്തമാസം 22ന് ആരംഭിക്കും

0

തിരുവനന്തപുരം: എസ്എസ്എല്‍സി ഹയര്‍ സെക്കന്ററി സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ അടുത്തമാസം 22ന് ആരംഭിക്കും. ടിഎച്ച്എസ്എല്‍സി/ എഎച്ച്എസ്എല്‍സി/ എസ്എസ്എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്)/ ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്) സേ പരീക്ഷകളും 22ന് ആരംഭിക്കും. ഇതിന്റെ വിജ്ഞാപനം www.keralapareekshabhavan.in ല്‍ പ്രസിദ്ധീകരിക്കും.

ഹയര്‍ സെക്കന്ററി വിഭാഗം പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികള്‍ക്ക് അവരുടെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാം.

കൊറോണയുടെ പശ്ചാത്തലത്തില്‍ മെയ് 26 മുതല്‍ നടന്ന പരീക്ഷകള്‍ എഴുതാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇത്തരം വിദ്യാര്‍ഥികളെ റഗുലര്‍ കാന്‍ഡിഡേറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here