കണ്ണൂര്‍: ബക്കറ്റിലെ വെളളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഒന്നരവയസുള്ള കുഞ്ഞാണ് മരിച്ചത്. ഇരിട്ടിയിലെ ജിതേഷ് ജിന്‍സി ദമ്പതികളുടെ മകന് യശ്വിനാണ് മരിച്ചത്.
ബക്കറ്റിലെ വെള്ളത്തില്‍ വീണുകിടക്കുന്നത് വീട്ടുകാര്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.