ശരത്പവാറിന്റെ വീട്ടിൽ നാലുപേർക്ക് കൊറോണ സ്ഥിരീകരിച്ചു

മുംബൈ: എന്‍സിപി നേതാവ് ശരത് പവാറിന്റെ വീട്ടിലെ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ശരത് പവാറിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാല്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ പുറത്തിറങ്ങരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ശരത് പവാറിന് ഞായറാഴ്ചയാണ് പരിശോധന നടത്തിയത്. അതില്‍ നെഗറ്റീവായിരുന്നു ഫലം. പവാറിന്റെ വീട്ടിലെ പാചകക്കാരനും രണ്ട് സെക്യൂരിറ്റി ജീവനക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. പവാര്‍ ആരോഗ്യവാനും സുരക്ഷിതനുമാണ്. എന്നാല്‍ കുറച്ച് ദിവസം വിശ്രമം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ എന്‍സിപി മന്ത്രി ബാലാസാഹേബ് പാട്ടീലിന് കൊറോണ സ്ഥീരീകരിച്ചിരുന്നു. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.