Home Local News കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു

കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു

0

കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലപ്പുറം തിരുവാലി സ്വദേശിയായ അരവിന്ദാക്ഷനാണ് (67) മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇതോടെ കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു.

അരവിന്ദാക്ഷന് അപകടത്തിൽ കാലിയായിരുന്നു പരിക്കേറ്റത്. ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് അധികൃതർ അറിയിച്ചത്. അരവിന്ദാക്ഷൻ്റെ ഭാര്യ സതിയും പരിക്കുകളോടെ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ മാസം ഏഴിനാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് കോഴിക്കോട് വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് നിയന്ത്രണം വിട്ട് കോമ്പൗണ്ട് വാളിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പൈലറ്റുമാരും മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here