പാർലമെൻ്റിൻ്റെ അനക്സ് കെട്ടിടത്തിൽ പുലർച്ചെ തീപിടുത്തം

ന്യൂഡെൽഹി: പാർലമെൻ്റിൻ്റെ അനക്സ് കെട്ടിടത്തിൻ്റെ ആറാം നിലയിൽ തിങ്കളാഴ്ച രാവിലെ തീപിടുത്തമുണ്ടായി. തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തീപിടിത്തമുണ്ടായി അൽപ്പസമയത്തിനുള്ളിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. 

പാർലമെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 7.30 ഓടെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായതായാണ് സംശയിക്കുന്നത്. തീ നിയന്ത്രണ വിധേയമാക്കിതായി ഡെൽഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു.