മലപ്പുറം: കൊറോണ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ഞായറാഴ്ച്ചകളില്‍ അനാവശ്യമായി ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നുവെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.
വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ ബാധകമായിരിക്കില്ല.
അതേസമയം, കോഴിക്കോട് ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കി. ലോക്ക് ഡൗണ്‍ ഉപാധികളോടെ പിന്‍വലിക്കുന്നതായി കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ രോഗവ്യാപനം താരതമ്യേന നിയന്ത്രണത്തിലായ സാഹചര്യത്തിലാണ് നടപടി. എന്നാല്‍ ജില്ലയില്‍ യാതൊരു തരത്തിലുള്ള ഒത്തു ചേരലുകളും അനുവദിക്കില്ല.
വാണിജ്യ സ്ഥാപനങ്ങള്‍ വൈകുന്നേരം 5 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. കണ്ടൈന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും കക്ടര്‍ അറിയിച്ചു.