ന്യൂഡെൽഹി : കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വീറ്റലൂടെ അക്കാര്യം അറിയിച്ചത്. മാനദണ്ഡപ്രകാരം ഇപ്പോൾ ഹോം ഐസൊലേഷനിലാണെന്നും അദ്ദേഹം അറിയിച്ചു. താനുമായി സമ്പർക്കം പുലർത്തിയവരെല്ലാം മുൻകരുതൽ സ്വീകരിക്കണമെന്നും അഗർവാൾ ആവശ്യപ്പെട്ടു. സമ്പർക്കം കണ്ടെത്താൻ ആരോഗ്യപ്രവർത്തകർ ശ്രമം തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ കൊറോണ പോസിറ്റീവായി ചികിത്സയിലായിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ രോഗമുക്തനായിരുന്നു. രോഗം ഭേദമായെങ്കിലും കുറച്ച് ദിവസം അദ്ദേഹം വീട്ടിൽ ഐസൊലേഷനിലായിരിക്കുമെന്നും അറിയിച്ചിരുന്നു.