കൊറോണ സഹായത്തിനു പ്രത്യുപകാരമായി എയിംസിന് ഇസ്രായേലിൻ്റെ വക ആധുനിക ഉപകരണങ്ങൾ

ന്യൂഡെൽഹി: കൊറോണ സഹായത്തിനു പ്രത്യുപകാരമായി ഇന്ത്യൻ ഇൻസ്ട്ടിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് (എയിംസ്) ആധുനിക ഉപകരണങ്ങൾ നൽകി ഇസ്രായേൽ. കൊറോണ പ്രതിരോധത്തിനു ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരമായിരുന്നു ഉപകരണങ്ങൾ ഇന്ത്യയിലേക്ക്‌ എത്തിച്ചത്.

ഇസ്രായേല്‍ സ്ഥാനപതി ഡോ. റോണ്‍ മാൽക്ക കൈമാറിയ ഉപകരണങ്ങള്‍ എയിംസിന് വേണ്ടി ഡോ. രാജ്ദീപ് ഗുലേറിയ ഏറ്റുവാങ്ങി. വീഡിയോ- ഓഡിയോ സംവിധാനങ്ങളിലൂടെ ചികിത്സ നടത്താവുന്ന അത്യാധുനിക റിമോട്ട് സെന്‍സിംഗ് ഉപകരണങ്ങളും ഇവയിലുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണിലൂടെ രോഗികളെ പരിചരിക്കാന്‍ സാധിക്കുന്ന റോബോട്ടുകളാണ് ഇത്തരം ഉപകരണത്തിന്റെ ഭാഗമായിട്ടുള്ളത്.

ടെലികമ്യൂണിക്കേഷന്‍-ടെലിമോണിറ്ററിംഗ് ഉപകരണങ്ങള്‍ ഇനിയും എത്തിക്കുമെന്നും ഇന്ത്യയെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഇസ്രയേല്‍ സ്ഥാനപതി പറഞ്ഞു. അണുബാധകളിൽ നിന്നും സംരക്ഷണത്തിനായി അനുണശീകരണത്തിന് വേണ്ടി 12 മണിക്കൂറോളം നിലനിൽക്കുന്ന സി‌പി‌ഡി എന്ന അണുനാശിനി ഉൽ‌പ്പന്നവും ഇതിൽ ഉൾപ്പെടുന്നു.

കൊറോണയെ നേരിടുന്നതിനായി വികസിപ്പിച്ചെടുത്ത ഏറ്റവും നൂതനമായ മെഡിക്കൽ ഉപകരണങ്ങളാണ് ഇതെന്ന് ഇസ്രായേൽ പ്രതിനിധി പറഞ്ഞു.