തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നു മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ഒരേസമയം അഞ്ച് പേര്‍ക്കാണ് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിക്കുക. അതേസമയം, ശബരിമലയില്‍ ചിങ്ങമാസ പൂജകള്‍ക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല. നവംബറിലെ കൊറോണ സാഹചര്യം കൂടി കണക്കിലെടുത്താവും ശബരിമലയിലെ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.
പ്രസാദ വിതരണം ഉണ്ടാകില്ല. വിഴിപാട് പ്രസാദം പുറത്ത് വിതരണം ചെയ്യുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് വർധിപ്പിക്കാൻ ദേവസ്വംബോർഡ് തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും എൻ വാസു അറിയിച്ചു. ഇതിനായി നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി.
വരുമാനം ഒരു പ്രശ്നമാണെങ്കിലും അത് മാത്രം ഉദേശിച്ചല്ല ദർശനം അനുവദിക്കുന്നത്. ഭക്തരുടെ ആവശ്യം കണക്കിലെടുത്താണ് കടുത്ത നിന്ത്രണത്തോടെ ദർശനം അനുവദിക്കുന്നത്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളേയും 65 വയസിന് മുകളിൽ പ്രായമുള്ളവരേയും പ്രവേശിപ്പിക്കില്ല.