മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം കൊറോണ ആശുപത്രിയാക്കി. ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് ഹിന്ദുജ ആശുപത്രിയുടേയും ഷാരൂഖിന്റെ മീര്‍ ഫൗണ്ടേഷന്റെയും ശ്രമ ഫലമായി കൊറോണ ആശുപത്രിയായി ഒരുങ്ങിയ കെട്ടിടത്തിൽ 15 ഐസിയു കിടക്കകൾക്ക് ഉള്ള സൗകര്യം ആയിരിക്കും ഉണ്ടായിരിക്കുക.
അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കിയിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറും ആശുപത്രി പ്രവര്‍ത്തന സജ്ജമാണെന്നും ഹിന്ദുജ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്റ്റർമാർ അറിയിച്ചു. ഇതിന് മുൻപും കൊറോണ പ്രതിരോധങ്ങൾക്ക് സഹായഹസ്തവുമായി ഷാരുഖ് ഖാൻ എത്തിയിരുന്നു. മുംബൈയിലെ തങ്ങളുടെ നാല് നില കെട്ടിടം ക്വാറന്റൈന് വേണ്ടി ഉപയോഗിക്കാന്‍ വിട്ടുനല്‍കാമെന്നാണ് താരവും ഭാര്യയും അറിയിച്ചിരുന്നത്.
ഏപ്രില്‍ മാസത്തില്‍ താരത്തിന്റെ സഹായ സന്നദ്ധതയ്ക്ക് ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് നന്ദി അറിയിച്ചിരുന്നു. ഇതിന് മുൻപ് കൊറോണ പ്രതിരോധനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് 2500 ഓളം പിപിഇ കിറ്റുകൾ താരം വിതരണം ചെയ്തിരുന്നു.