എറണാകുളത്ത് കൊറോണ ചികിത്സയിലായിരുന്ന എളമക്കര സ്വദേശി മരിച്ചു

കൊച്ചി: എറണാകുളം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ കൊറോണ ചികിത്സയിലായിരുന്ന എളമക്കര പ്ലാശേരിൽ പറമ്പിൽ പിജി.ബാബു (60) മരിച്ചു.

കടുത്ത പ്രമേഹവും അണുബാധയും മൂലം എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന ബാബുവിനെ കൊറോണ ലക്ഷണങ്ങളെ തുടർന്ന് ജൂലൈ 29 നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിന് സ്രവം ആലപ്പുഴയിലെ എൻ ഐ വി ലാബിലേക്ക് അയച്ചിരിക്കയാണ്.