Home Local News ചങ്ങനാശേരിക്ക് അഭിമാനമായി ഉത്തര മേരി റെജി; സിവിൽ സർവീസ് പരീക്ഷയിൽ 217-ാംറാങ്ക്

ചങ്ങനാശേരിക്ക് അഭിമാനമായി ഉത്തര മേരി റെജി; സിവിൽ സർവീസ് പരീക്ഷയിൽ 217-ാംറാങ്ക്

0

ചങ്ങനാശ്ശേരി: സിവിൽ സർവീസ് പരീക്ഷയിൽ 217-ാംറാങ്ക് നേടി ചങ്ങനാശേരി സ്വദേശി ഉത്തരമേരി റെജി. നാൽകവല പുത്തൻപറമ്പിൽ റെജി ജോസഫിന്റെയും, സുമം റെജിയുടെയും മകളാണ് അപൂർവ്വ നേട്ടം കരസ്ഥമാക്കിയ ഉത്തര മേരി റെജി.

ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ ജനറൽ മാനേജർ പുതുച്ചിറ മേലോട്ട് എംജെ അപ്രേമിന്റെ മകൻ രഞ്ജിത്തിന്റെ ഭാര്യയാണ് ഉത്തര മേരി.

നിലവിൽ ഫിലാഡെൽഫിയായിലാണ് ഉത്തരമേരിയും ഭർത്താവ് രഞ്ജിത്തും. ഫെബ്രുവരിയിൽ സിവിൽസർവീസ് പരീക്ഷയെഴുതാൻ നാട്ടിലെത്തിയിരുന്നു. സിവിൽ സർവീസിൽ ചേരാൻ ഉത്തര ഉടൻ മടങ്ങിയെത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു.

ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാറിൽ നിന്ന് ടോപ് സ്കോററായി എസ് എസ് എൽ സി, പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കി. കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ നിന്ന് ഇലക്ട്രോണിക്സിൽ ബിരുദവും നേടി. ഫിലാഡെൽഫിയായിലെ ഡ്രെ ക്സൽ സർവകലാശാലയിൽ നിന്ന് ഇലക്ട്രോണിക്സിൽ ഉന്നതബിരുദവും നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here