കേരളത്തിൽ 19 പുതിയ ഹോട്ട് സ്‌പോട്ടുകൾ; ആകെ 506 ഹോട്ട് സ്‌പോട്ടുകൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകൾ നിലവിൽ വന്നു. ഇടുക്കി ജില്ലയിലെ ദേവികുളം (കണ്ടൈന്‍മെന്റ് സോണ്‍: 15), നെടുംകണ്ടം (10, 11), കരുണാപുരം (3), പാമ്പാടുംപാറ (4) കോഴിക്കോട് ജില്ലയിലെ പെരാമ്പ്ര (3, 10), കീഴരിയൂര്‍ (10), നരിപ്പറ്റ (14), പനങ്ങാട് (13, 16), തൃശൂര്‍ ജില്ലയിലെ കൊടശേരി (10, 11), അവനൂര്‍ (10), കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ (6), പെരളശേരി (6), വയനാട് ജില്ലയിലെ പൊഴുതന (1, 2, 3, 4, 5, 6, 10, 11, 12, 13), കോട്ടത്തറ (5), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (12, 13, 14), മുണ്ടൂര്‍ (1), തിരുവനന്തപുരം ജില്ലയിലെ വാമനപുരം (14), മുണ്ടക്കല്‍ (20), എറണാകുളം ജില്ലയിലെ കോട്ടപ്പടി (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
നിലവില്‍ ആകെ 506 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ പവറട്ടി (വാര്‍ഡ് 3), എടത്തുരത്തി (9), കടപ്പുറം (6, 7, 10), കാടുകുറ്റി (1, 9, 16), കൊല്ലം ജില്ലയിലെ നെടുമ്പന (4, 6, 19), കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി (എല്ലാ വാര്‍ഡുകളും), കരിപ്ര (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് (11), ആലപ്പുഴ ജില്ലയിലെ തൃപ്പെരുന്തുറ (5), എറണാകുളം ജില്ലയിലെ വടക്കേക്കര (15) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊറോണ സ്ഥീരീകരിച്ചു.സമ്പര്‍ക്കത്തിലൂടെ 801 പേര്‍ രോഗബാധിതരായി. ഇന്ന് സംസ്ഥാനത്ത് 815 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

സംസ്ഥാനത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ആയിരത്തിനടുത്തു തന്നെ തുടരുകയാണ്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 205 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 85 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 66 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 36 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ജൂലൈ 31ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ക്ലീറ്റസ് (68), ആഗസ്റ്റ് 1ന് മരണമടഞ്ഞ ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍ (52) എന്നിവരുടെ പരിശോധനാഫലം കൊറോണ മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 84 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 40 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 197 പേര്‍ക്കും, എറണാകുളം ജില്ലയിലെ 87 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 86 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 73 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 63 പേര്‍ക്കും, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 56 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയിലെ 32 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളിലെ 31 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 29 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയിലെ 23 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 8 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 3 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 6 കെ.എസ്.ഇ. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 815 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 67 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 59 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേരുടെയും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 50 പേരുടെ വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 40 പേരുടെയും, എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 38 പേരുടെ വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 8 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,484 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 15,282 പേര്‍ ഇതുവരെ കൊറോണ മുക്തി നേടി.