കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഒരു കൊറോണ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരയ്ക്കാര്‍ കുട്ടി (70) ആണ് മരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിനു ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.
കുറച്ചു ദിവസങ്ങളായി കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു. ഇവിടെ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയില്‍ മാത്രം മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ മരണമാണിത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 10 പേരാണ് കൊറോണ ബാധിച്ചു മരിച്ചത്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കുറിനിടെ അറുപതിനായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം രാജ്യത്ത് 771 പേര് രോഗം മൂലം മരിച്ചു. ആകെ 38135 ഓളം പേരാണ് രാജ്യത്ത് കൊറോണ മൂലം മരിച്ചത്.