ഡഗ് ഹര്‍ലിയും ബോബ് ബെഹ്ന്‍കനും തിരികെയെത്തി

വാഷിംഗ്ടണ്‍: നാസയിലെ ബഹിരാകാശ യാത്രികരായ ഡഗ് ഹര്‍ലിയും ബോബ് ബെഹ്ന്‍കനും തിരികെയെത്തി. മെക്‌സിക്കോ ഉള്‍ക്കടലിലാണ് ബഹിരാകാശ യാത്രികരേയും വഹിച്ചുള്ള സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പതിച്ചത്.

2011ന് ശേഷം അമേരിക്കയുടെ ആദ്യ വലിയ ബഹിരാകാശ ദൗത്യമാണിത്. 1975ന് ശേഷം അമേരിക്കന്‍ ബഹിരാകാശ യാത്രികര്‍ ആദ്യമായാണ് വെള്ളത്തില്‍ വന്നിറങ്ങുന്നത്.

സ്‌പേസ് എക്‌സ്, നാസ ടീമുകള്‍ക്ക് വേണ്ടി വീട്ടിലേക്ക് സ്വാഗതം, സ്‌പേസ് എക്‌സ് പറന്നതിന് നന്ദി എന്നു പറഞ്ഞുകൊണ്ടാണ് ഇരുവരേയും ഭൂമിയിലേക്ക് സ്വാഗതം ചെയ്തത്. ഇത് തീര്‍ച്ചയായും ഞങ്ങളുടെ അഭിമാന നിമിഷമാണെന്നും ഡ്രാഗണ്‍ എന്‍ഡോവറിനെ പ്രതിനിധീകരിച്ച് നാസയ്ക്കും സ്‌പേസ് എക്‌സിനും അഭിനന്ദനങ്ങള്‍ എന്നാണ് ഹര്‍ലി പ്രതികരിച്ചത്.

നാസയുടെ ആദ്യത്തെ സ്വകാര്യ ദൗത്യമാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്‌സ്യൂള്‍. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് മാര്‍ച്ച് 31നാണ് പറന്നുയര്‍ന്നത്.