Home Covid-19 മുംബൈയിൽ തൃശൂർ സ്വദേശിനി യുവതി കൊറോണ ബാധിച്ച് മരിച്ചു

മുംബൈയിൽ തൃശൂർ സ്വദേശിനി യുവതി കൊറോണ ബാധിച്ച് മരിച്ചു

0

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി യുവതി കൂടി മരിച്ചു. മുംബൈ വസായ് ഈസ്റ്റിലെ താമസക്കാരിയായ ആതിര സുബ്രമണ്യൻ (26 ) ആണ് മരിച്ചത്. തൃശൂർ മുണ്ടത്തികൊട് സ്വദേശിനി ആണ്.

അതേസമയം രാജ്യത്ത് ഇന്നും കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടി .കർണാടകയിലും ഇന്നും രോഗികൾ അയ്യായിരം കടന്നു. കർണാടകത്തിൽ ഇന്ന് 5,172 പേർക്കാണ് രോഗബാധയുണ്ടായത്. 98 പേര്‍ മരിച്ചു. ബംഗളുരുവിൽ മാത്രം 1,852 പേർക്ക് രോഗബാധയുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ആകെ ചികിത്സയിൽ ഉള്ളവർ 73,219 ആയി. 1,29,287 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ആകെ മരണം 2412 ആയി.

തമിഴ്നാട്ടിലും കൊറോണ രോഗബാധിതരുടെ എണ്ണവും മരണനിരക്ക് കൂടുകയാണ്. 24 മണിക്കൂറിനിടെ 99 പേരാണ് ഇന്ന് കൊറോണയ്ക്ക് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് കൊറോണ മരണസംഖ്യ 4034 ആയി ഉയ‍ര്‍ന്നു. ചെന്നൈയിൽ മാത്രം 27 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. കോയമ്പത്തൂരിലും മധുരയിലും10 പേരും കന്യാകുമാരി 6 ഉം തെങ്കാശി 4 ഉം പേര്‍ ഇന്ന് കൊറോണ ബാധിച്ച് മരിച്ചു. ദില്ലിയിൽ 1,118 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here