കോട്ടയം : സംസ്ഥാനത്ത് ആദ്യമായി പോലീസ് ഉദ്യോഗസ്ഥൻ കൊറോണ ബാധിച്ച് മരിച്ചു. ഇടുക്കിയിലെ സ്പെഷൽ ബ്രാഞ്ച് എസ്ഐ അജിത(55)നാണ് മരിച്ചത്. .
കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രി 11.45 നാണ് അജിതൻ മരിച്ചത്. ഹൃദ്രോഗബാധിതനും പ്രമേഹ രോഗിയുമായിരുന്നു. ബുധനാഴ്ചയാണ് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത്.
കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് രോഗം കൂടിയതോടെയാണ് കോട്ടയത്തേക്ക് മാറ്റിയത്. ഇദ്ദേഹത്തിന് ആന്റി വൈറൽ ചികിൽസയും പ്ലാസ്മ തെറാപ്പിയും അടക്കം നൽകിയിരുന്നു.
വിദഗ്ധമായ എല്ലാ ചികിൽസയും നൽകിയിട്ടും അജിതൻരെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു.