വാഷിംഗ്ടണ്‍ :രോമവിമുക്തി കൂടുന്നെങ്കിലും ലോകത്തെ ആശങ്കയിലാക്കി കൊറോണ വ്യാപനം ഉയരുന്നു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1200 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. അമേരിക്കയിൽ കൊറോണ ബാധിതരുടെ എണ്ണം 46,34,521 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 1,55,283 പേരാണ് ഇതുവരെ മരിച്ചത്.
ആഗോള തലത്തില്‍ കൊറോണ ബാധിതരുടെ എണ്ണം ഒരു കോടി 74 ലക്ഷം കടന്നു. ഇതുവരെ ആകെ കൊറോണ ബാധിതര്‍ 17,453,152 ആയി.
ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറു ലക്ഷത്തി എഴുപത്തയ്യായിരം പിന്നിട്ടു. 6,75,759 പേര്‍ക്കാണ് ഇതുവരെ ലോകത്ത് വൈറസ് ബാധ മൂലം ജീവന് നഷ്ടമായത്. ബ്രസീലിൽ കഴിഞ്ഞ ദിവസം ആയിരത്തിന് മുകളില്‍ ആളുകള്‍ മരിച്ചു.
പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം 26,13,789 ആയി. മരണം 91,337 ആയി. ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 1100 ആളുകളാണ്. മൂന്നാമതുള്ള ഇന്ത്യയില്‍ കൊറോണ ബാധിതര്‍ 16,39,350 ആണ്. റഷ്യ നാലാമതും ദക്ഷിണാഫ്രിക്ക അഞ്ചാമതുമാണ്.
ലോകത്ത് ചികില്‍സയിലുള്ളവരില്‍ 66,481 പേരുടെ നില അതീവ ഗുരുതരമാണ്. അതേസമയം ലോകത്താകെ 10,923,008 പേര് രോഗമുക്തി നേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.