വാഷിംഗ്ടണ്‍ : ചൊവ്വയിലെ ജീവൻ്റെ തുടിപ്പ് തേടി പെർസവറൻസ് എന്ന പുതിയ പര്യവേഷണ വാഹനം നാസവിജയകരമായി വിക്ഷേപിച്ചു. ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്ന് തിരിച്ചറിയുന്നതിനും ചൊവ്വയിലെ പരീക്ഷണ സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുക്കുകയെന്നതുമാണ് പെർസവറൻസിന്റെ ദൗത്യം.
നാസ ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലുതും ഭാരമേറിയതുമായ റോബോട്ടിക് മാർസ് റോവറാണ് 1026 കിലോഗ്രാം ഭാരം 10 അടി നീളവുമുള്ള ഇത്. ഫ്ളോറിഡയിലെ കേപ് കനവറലിൽ നിന്ന് അറ്റ്ലസ് വി റോക്കറ്റിലായിരുന്നു റോവറിന്റെ വിക്ഷേപണം. പെർസെവെറൻസ് റോവറും ഇന്‍ജന്യൂറ്റി ഹെലികോപ്റ്ററും അടങ്ങുന്നതാണ് ദൗത്യം. ആദ്യമായാണ് ഒരു ഹെലികോപ്റ്റർ അന്യഗ്രഹത്തിൽ പറക്കുന്ന പര്യവേഷണ വാഹനം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നത്.
ആറര മാസത്തെ യാത്രയ്ക്കൊടുവിൽ റോവർ 2021 ഫെബ്രുവരി 18 ന് ജെസേറോ ഗർത്തത്തിൽ പെർസവറൻസ് ഇറങ്ങും. ചൊവ്വയിലെ കാർബൺ ഡൈ ഓക്സൈഡ് ഓക്സിജനാക്കുന്ന സാങ്കേതിക വിദ്യയും പെർസവറൻസ് പരീക്ഷിക്കും. ചൊവ്വയിലേക്ക് നാസ അയക്കുന്ന നാലാമത്തെ പര്യവേക്ഷണ വാഹനമാണ് പെർസെവറൻസ്. ഇത് വിജയിച്ചാൽ ബഹിരാകാശ സഞ്ചാരികൾക്ക് ഓക്സിജൻ ശ്വസനത്തിനായി ഉപയോഗിക്കാനാവും. ഈ പരീക്ഷണം ഭാവി പദ്ധതികൾക്ക് മുതൽക്കൂട്ടാകും.