ന്യൂഡെൽഹി: കേരളത്തിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24 ന്. എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് കേരളത്തിൽ രാജ്യസഭാ സീറ്റിലുണ്ടായ ഒഴിവിലേക്കാണ് പുതിയ തെരഞ്ഞെടുപ്പ്.രാജ്യസഭാ സീറ്റ് എൽജെഡിക്ക് തന്നെ നൽകിയാൽ എംപി വീരേന്ദ്രകുമാറിന്റെ മകനും പാർട്ടി സംസ്ഥാന പ്രസിഡന്റുമായ എംവി ശ്രേയാംസ് കുമാർ സ്ഥാനാർത്ഥിയായേക്കും.
ഓഗസ്റ്റ് 6 ന് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങും. ഓഗസ്റ്റ് 13 വരെ നാമനിർദേശ പത്രിക സമർപ്പിക്കും. 14 നാണ് സൂക്ഷ്മ പരിശോധന. പത്രി പിൻവലിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 17ന് അവസാനിക്കും. ഓഗസ്റ്റ് 24ന് തന്നെ ഫലം പുറത്തുവരും.
2016ലാണ് യുഡിഎഫ് ടിക്കറ്റിൽ എം പി വീരേന്ദ്രകുമാർ രാജ്യസഭാംഗമായത്. യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേരുന്നതിനു മുന്നോടിയായി അദ്ദേഹം 2017 ഡിസംബർ 20 ന് രാജ്യസഭാംഗത്വം രാജിവച്ചു. ഇതേ സീറ്റിൽ എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് 2018 മാർച്ചിൽ വീണ്ടും രാജ്യസഭയിലെത്തുകയായിരുന്നു.