Home National സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റം;പവന് 39,720 ₹

സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റം;പവന് 39,720 ₹

0

കൊച്ചി: പ്രതിദിനം റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുന്ന സ്വര്‍ണ വിലയില്‍ ഇന്നും മുന്നേറ്റം. ഇന്ന് 320 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,720 രൂപയായി.

ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 40 രൂപയാണ് ഉയര്‍ന്നത്. 5000 രൂപയിലേക്കാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില നീങ്ങുന്നത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 4965 രൂപ നല്‍കണം.

നേരത്തെ തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വര്‍ധന തുടരുകയാണ്. 13 ദിവസം കൊണ്ട് പവന് 3400 രൂപയോളമാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. മൂന്നാഴ്ചക്കിടെ 4000 രൂപയാണ് ഉയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here