ബെയ്ജിങ്: യുഎസ് ചൈന ബന്ധം കൂടുതല്‍ വഷളാവുന്നതായി സൂചന. ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടി. നയതന്ത്ര പ്രതിനിധികളോട് ഇന്നു രാജ്യം വിടാന്‍ ചൈന നിര്‍ദേശിച്ചു. ഹുസ്റ്റണിലെ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയതിനു പിന്നാലെയാണ് ബെയ്ജിങിന്റെ നടപടി.
ഹുസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ യുഎസ് നടപടിയെടുത്തിരുന്നു. ഈ നടപടിക്കു പിന്നാലെ ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റ് പ്രവര്‍ത്തനം നിരോധിക്കാന്‍ ചൈന ആവശ്യപ്പെട്ടിരുന്നു. ഈ മാസം 21 നാണ് ചാരവൃത്തിയും ബൗദ്ധിക സ്വത്തവകാശ മോഷണവും ആരോപിച്ച് ഹുസ്റ്റണില്‍ ചൈനീസ് കോണ്‍സുലേറ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യുഎസ് ആവശ്യപ്പെട്ടത്.
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഉണ്ടായ വാദ പ്രതിവാദങ്ങള്‍ക്കു പിന്നാലെയുള്ള പുതിയ നടപടികള്‍ യുഎസ് – ചൈന ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഇതോടെ കൂടുതല്‍ ചൈനീസ് കോണ്‍സുലേറ്റുകളോട് പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെടുമെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.