Home Covid-19 വൈറസ് ബാധിച്ച് സംസ്ഥാനത്ത് രണ്ടു പേർ കൂടി മരിച്ചു

വൈറസ് ബാധിച്ച് സംസ്ഥാനത്ത് രണ്ടു പേർ കൂടി മരിച്ചു

0

കൊച്ചി; സംസ്ഥാനത്ത് കൊറോണ രണ്ട് മരണം കൂടി. മലപ്പുറത്തും കാസർകോടുമാണ് മരണങ്ങളുണ്ടായത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ (71), കാസർകോട് കുമ്പള അരീക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ (71) എന്നിവരാണ് മരിച്ചത്.

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു തിരൂരങ്ങാടി സ്വദേശി. അദ്ദേഹത്തിന് ​ഗുരുതരമായ രോ​ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. പനിയും ചുമയും കൊണ്ടാണ് താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് ശ്വാസതടസം രൂക്ഷമായതോടെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. തുടർന്ന് ഈ മാസം 19 ന് അദ്ദേഹ​ത്തിന് കൊറോണ സ്ഥിരീകരിച്ചു. ശ്വാസതടസം രൂക്ഷമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. എന്നാൽ അദ്ദേഹത്തിന് എവിടെനിന്നാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമായിട്ടില്ല.

പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് അരീക്കാടി സ്വദേശി അബ്ദുൾ ഖാദറിന്റെ മരണം. അദ്ദേഹം വൃക്ക രോ​ഗത്തിന് ചികിത്സയിലായിരുന്നു. ഇതോടെ കാസർകോട് മാത്രം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ആയി.

LEAVE A REPLY

Please enter your comment!
Please enter your name here