കോഴിക്കോട്: കെ.മുരളീധരന് എംപിയുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്. നുണപ്രചരിപ്പിച്ചവർക്ക് ഹ്യദയം നിറഞ്ഞ നന്ദിയെന്ന് മുരളീധരൻ. കൊറോണ സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ മുരളീധരൻ പങ്കെടുത്തിരുന്നു. ഇതേത്തുടർന്നു മുരളീധരനോട് കൊറോണ പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ഫലം നെഗറ്റീവാണെന്ന അറിയിപ്പ് വന്നത്.
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ വരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന നടത്താൻ മുരളീധരനോടു നിർദേശിച്ചത്. വിവാഹദിവസം പങ്കെടുത്ത വ്യക്തിയില്‍നിന്നാണ് വരന് കൊറോണ പോസിറ്റീവ് ആയതെന്ന് മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ തലേ ദിസമാണ് താൻ ഡോക്ടറെ കണ്ടതെന്ന് മുരളീധരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിക്കുകയായിരുന്നു.
ഫലം അറിഞ്ഞ ശേഷം മുരളീധരൻ തന്നെയാണ് നെഗറ്റീവാണെന്ന അറിയിച്ചത്. “കോവിഡ് ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്. തലശ്ശേരി ഗവൺമെന്റ് ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിപ്പാടിൽ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. നുണപ്രചരണങ്ങൾക്കെതിരെ ഒപ്പം നിന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.’- മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.