Home Local News അബുദാബിയിലെ താമസ സ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബിയിലെ താമസ സ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0

അബുദാബി: താമസ സ്ഥലത്തു മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് ഫ്ലോറികൻ ഹില്ലിൽ ജനാർദ്ദനൻ പട്ടേരി (57), ഭാര്യ മിനിജ ജനാർദ്ദനൻ (52) എന്നിവരെയാണ് അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

പരേതനായ സിദ്ധാർഥന്റെയും പുന്നത്തു സരസയുടെയും മകനാണ് ജനാർദ്ദനൻ. കെ.ടി. ഭാസ്കരൻ തയ്യിലിന്റെയും ശശികലയുടെയും മകളാണ് മിനിജ. മകൻ: സുഹൈൽ ജനാർദ്ദനൻ (എൻജിനീയർ, എച്ച്.പി. ബാംഗ്ലൂർ). പുണ്യവതി സ്വാമിനാഥന്‍, നിഷി ശശിധരന്‍ എന്നിവരാണ് ജനാര്‍ദ്ദനന്റെ സഹോദരങ്ങള്‍. മഹേഷ് ആണ് മിനിജയുടെ സഹോദരന്‍.

LEAVE A REPLY

Please enter your comment!
Please enter your name here