ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ മലപ്പുറം ചങ്ങരംകുളം നന്നമുക്ക് സ്വദേശി അബൂബക്കര്‍(55) ആണ് മരിച്ചത്. പന്ത്രണ്ട് ദിവസം മുന്‍പാണ് അബൂബക്കര്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. സ്രവം കൊറോണ പരിശോധനക്കയക്കും.

നേരത്തെ ദുബായില്‍ നിന്നും കൊറോണ നെഗറ്റീവായ ശേഷം നാട്ടിലേക്ക് എത്തിയ ചോക്കാട് സ്വദേശിയായ 29 വയസുകാരൻ കൊറോണ ബാധിതനായി മരിച്ചിരുന്നു. ചികിത്സക്ക് ശേഷം രോഗം ഭേദമായാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തിയത്. പിന്നീട് വീട്ടിൽ ക്വാറൻ്റീനിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.