12 ദിവസം പ്രായമുള്ള കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചു

പത്തനംതിട്ട; 12 ദിവസം പ്രായമുള്ള കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചു. കുമ്പഴ ലാർജ് ക്ലസ്റ്ററിൽ രോഗ ബാധിതനായ ആളുടെ കുട്ടിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ജില്ലയിൽ സമ്പർക്ക രോ​ഗബാധ വർധിക്കുകയാണ്. ആശുപത്രി കേന്ദ്രീകരിച്ച് രോ​ഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണുള്ളത്.

ഇന്നലെ പത്തനംതിട്ടയിൽ 49 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 32 പേർക്കും സർക്കത്തിലൂടെയാണ് രോഗം പകർന്നത്.രോ​ഗബാധിതരിൽ ഡോക്ടറും ആരോ​ഗ്യപ്രവർത്തകരും ഉൾപ്പെടും. അടൂർ ജനറൽ ആശുപത്രിയിലെ ഒരു ഡോക്ടർക്കും മൂന്ന് ആരോ​ഗ്യപ്രവർത്തകർക്കും കൊറോണ ബാധ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയെത്തിയ അഞ്ച് രോ​ഗികൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.