കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിക്കും കൊറോണ സ്ഥിരീകരിച്ചു. നേരത്തേ തിരുവനന്തപുരത്ത് രണ്ട് വിദ്യാർഥികൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. പരീക്ഷ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരോടും വിദ്യാര്‍ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
കീം എന്‍ട്രന്‍സ് പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്.
പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥികളെ മുഴുവന്‍ നിരീക്ഷണത്തിലാക്കും. ട്രിപ്പിള്‍ ലോക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വന്‍ വിവാദമായിരുന്നു.
ഇതിന് പുറമേ. തിരുവനന്തപുരത്ത് വിദ്യാര്‍ഥിയ്‌ക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് കൊറോണ കണ്ടെത്തിയത്. ഇയാള്‍ കോട്ടണ്‍ ഹില്‍ സ്‌കൂളിലാണ് കുട്ടിയെയും കൊണ്ട് എത്തിയത്. പരീക്ഷ തീരുന്നതു വരെ ഇയാള്‍ സ്‌കൂള്‍ പരിസരത്ത് ഉണ്ടായിരുന്നു. പ്രവേശനപ്പരീക്ഷയ്ക്ക് സ്‌കൂളില്‍ എത്തിയവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ സുരക്ഷയൊരുക്കിയിരുന്നു.