കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ കേരളം വിടാന്‍ സഹായിച്ചത് സിപിഎമ്മിലെ ഉന്നതരുമായി ബന്ധമുള്ള പള്ളിത്തോട് സ്വദേശിയെന്ന് യുഡിഎഫ് കണ്‍വീനര്‍. ബാഗുകള്‍ കൈമാറിയത് ഒരു കിരണിന്‍റെ വീട്ടില്‍ വച്ചെന്നും ബെന്നി ബെഹ്നാന്‍ ആരോപിച്ചു. കിരണിന്റെ വീട്ടില്‍ ആരൊക്കെ ആതിഥ്യം വഹിച്ചെന്ന് എൻഐഎ അന്വേഷിക്കണമെന്നും ബെന്നി ബഹ്നാന്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളാണ് കിരൺ. ഭരണകക്ഷി നേതാക്കളിൽ പലരും കിരണിന്റെ വീട്ടിലെ നിത്യസന്ദർശകരാണെന്നും യു ഡി എഫ് കൺവീനർ ആരോപിച്ചു.