കൊച്ചി: ആലുവ ചുണങ്ങംവേലി സെന്റ്‌മേരീസ് പ്രൊവിന്‍സിലെ 18 കന്യാസ്ത്രീകള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈപ്പിനില്‍ കൊറോണ രോഗം മൂലം മരിച്ച സിസ്റ്റര്‍ ക്ലെയറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണ് ഇവര്‍. സിസ്റ്റര്‍ ക്ലെയറുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു 18 സിസ്റ്റര്‍മാര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ക്ലെയറുമായി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം 20 ആയി. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്കു പുറമേ കൊച്ചി നോര്‍ത്ത് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും കൊറോണ സ്ഥിരികരിച്ചിട്ടുണ്ട്. കൊച്ചിയില്‍ സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുയാണ്.