കോട്ടയത്ത് 20 പേർക്കു കൂടി കൊറോണ ; ചങ്ങനാശേരി മാർക്കറ്റിലെ 4 ജീവനക്കാർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

കോട്ടയം: ജില്ലയിൽ ഇരുപതു പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 239 ആയി ഉയർന്നു. പുതിയ രോഗികളിൽ 12 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന അഞ്ചു പേരും വിദേശത്തുനിന്നു വന്ന മൂന്നു പേരും രോഗബാധിതരായി. ചികിത്സയിൽ കഴിഞ്ഞിരുന്ന ഒൻപതു പേർ രോഗമുക്തി നേടി. ഇതുവരെ ജില്ലയിൽ 474 പേർക്കാണ് കൊറോണ ബാധിച്ചത്. 236 പേർക്ക് രോഗം ഭേദമായി. അതേസമയം ചങ്ങനാശേരി മാർക്കറ്റിലെ 4 ജീവനക്കാർക്കു കൂടി സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച വെട്ടിത്തുരുത്തു സ്വദേശിയുടെ സമ്പർക്കത്തിലൂടെയാണ് മറ്റുള്ളവർക്ക് രോഗം പകർന്നത്.

ജില്ലയിൽ ഇന്ന് രോ​ഗം സ്ഥിരീകരിച്ചവർ

  1. ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ മാന്നാനം സ്വദേശി(55). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
  2. നേരത്തെ രോഗം സ്ഥിരീകരിച്ച ടി.വിപുരം സ്വദേശികളായ ദമ്പതികളുടെ ആൺകുട്ടി(2). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
  3. വൈക്കം പെരുമാശ്ശേരി സ്വദേശിനി(49). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
  4. ചിങ്ങവനം സ്വദേശി(29). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
  5. പത്തനംതിട്ടയിൽ ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(58). കെട്ടിട നിർമാണ കോൺട്രാക്ടറാണ്. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
  6. കോരുത്തോട് സ്വദേശി(60). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
  7. പത്തനംതിട്ടയിൽ ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന വിഴിക്കത്തോട് സ്വദേശി(28).രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
  8. രോഗം സ്ഥിരീകരിച്ച വിഴിക്കത്തോട് സ്വദേശിയുടെ സഹോദരൻ(25)പത്തനംതിട്ടയിൽ ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
  9. ചങ്ങനാശേരി മാർക്കറ്റിലെ വ്യാപാര സ്ഥാപനത്തിൽ അക്കൗണ്ടന്റായ ചങ്ങനാശേരി സ്വദേശി(18). നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാർക്കറ്റിലെ തൊഴിലാളിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു.രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
  10. ചങ്ങനാശേരി മാർക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ പുഴവാത് സ്വദേശി(28).നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാർക്കറ്റിലെ തൊഴിലാളിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
  11. ചങ്ങനാശേരി മാർക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശി(62).നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാർക്കറ്റിലെ തൊഴിലാളിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു.രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
  12. ചങ്ങനാശേരി മാർക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി(35).നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാർക്കറ്റിലെ തൊഴിലാളിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു.രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
  13. ഹൈദരാബാദിൽനിന്നും ജൂലൈ മൂന്നിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ഭരണങ്ങാനം സ്വദേശി(26).രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
  14. ബാംഗ്ലൂരിൽനിന്നും ജൂൺ 27ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ഏറ്റുമാനൂർ സ്വദേശി(30).രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
  15. ചെന്നൈയിൽനിന്നും ജൂലൈ ഏഴിന് എത്തി പെരുവയിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മുളക്കുളം സൗത്ത് സ്വദേശിനി(52).രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
  16. ഹൈദരാബാദിൽനിന്നും ജൂലൈ ഏഴിന് എത്തി പെരുവയിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മാഞ്ഞൂർ സൗത്ത് സ്വദേശിനി(22). ഹൈദരാബാദിൽ നഴ്‌സാണ്. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
  17. ഡൽഹിയിൽനിന്നും ജൂൺ 14ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന മുളക്കുളം കീഴൂർ സ്വദേശി(54).രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
  18. ബഹ്‌റൈനിൽനിന്നും ജൂലൈ ഏഴിന് എത്തി മുണ്ടക്കയത്തെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മുണ്ടക്കയം സ്വദേശി(25).രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
  19. ദുബായിൽനിന്നും ജൂലൈ മൂന്നിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി(31).രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
  20. അബുദാബിയിൽനിന്നും ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന മീനടം സ്വദേശി(28). രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.