തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ തൊടിയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), ശൂരനാട് നോര്‍ത്ത് (എല്ലാ വാര്‍ഡുകളും), ആലപ്പാട് (എല്ലാ വാര്‍ഡുകളും), വിളക്കുടി (എല്ലാ വാര്‍ഡുകളും), മയ്യനാട് (എല്ലാ വാര്‍ഡുകളും), കരീപ്ര (എല്ലാ വാര്‍ഡുകളും), ഉമ്മന്നൂര്‍ (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര (13), ഏറാത്ത് (11, 13, 15), ആറന്മുള (14), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), നെടുമ്പാശേരി (15), ചിറ്റാറ്റുകര (3), ഇടുക്കി ജില്ലയിലെ വണ്ണപുറം (1, 17), മൂന്നാര്‍ (19), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (11), ആളൂര്‍ (1), കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (35), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോര്‍ത്ത് (1, 2, 18), പാലക്കാട് ജില്ലയിലെ നെന്മാറ (5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
നിലവില്‍ ആകെ 299 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ തൃശൂര്‍ കോര്പറേഷന് (കണ്ടൈന്‍മെന്റ് സോണ്‍: 35, 49, 51), ശ്രീനാരായണപുരം (11, 12), നടത്തറ (8), പുത്തന്‍ചിറ (6, 7), എറണാകുളം ജില്ലയിലെ മരട് മുന്‍സിപ്പാലിറ്റി (4), വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തോരി മുന്‍സിപ്പാലിറ്റി (24) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 11659 പേർക്കാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്. രണ്ട് മരണമാണ് ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇന്ന് 204 പേർ രോഗമുക്തരായി. 364 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 116 പേർക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 90 പേർക്കും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 173 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 28 പേര്‍ക്ക് വീതവും, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 26 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും ആണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ ജൂലൈ 11ന് മരണമടഞ്ഞ അരുള്ദാസി (70) ൻ്റെയും ജൂലൈ 16ന് മരണമടഞ്ഞ ബാബുരാജി (60) ൻ്റെയും പരിശോധനഫലവും ഇതില്‍ ഉള്‍പെടുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 157 പേര്‍ക്കും, കൊല്ലം ജില്ലയിലെ 42 പേര്‍ക്കും, എറണാകുളം ജില്ലയിലെ 34 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 24 പേര്‍ക്കും, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ 22 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയിലെ 17 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 14 പേര്‍ക്കും, വയനാട് ജില്ലയിലെ 11 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 8 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 4 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 7, എറണാകുളം, ഇടുക്കി ജില്ലകളിലെ 4 വീതം, കോട്ടയം ജില്ലയിലെ 2, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരനും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 204 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 38 പേരുടെയും (പാലക്കാട് 1), ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, എറണാകുളം (പാലക്കാട് 1), കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 9 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (കൊല്ലം 1), കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 4 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 6416 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5201 പേര് ഇതുവരെ രോഗ മുക്തി നേടി.