തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6), പ്രമദം (10), അടൂര്‍ മുന്‍സിപ്പാലിറ്റി (24, 26), അയിരൂര്‍ (15), താന്നിത്തോട് (3, 4, 5, 6, 7, 8), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (35), വേളൂക്കര (5, 7), ചൊവ്വന്നൂര്‍ (1), പാലക്കാട് ജില്ലയിലെ പെരുവെമ്പ (1), തെങ്കര (5), ശ്രീകൃഷ്ണപുരം (2), കോട്ടയം ജില്ലയിലെ ടിവിപുരം (10), കുമരകം (4), പള്ളിക്കത്തോട് (7), കൊല്ലം ജില്ലയിലെ മേലില (2, 15), വെട്ടിക്കവല (എല്ലാ വാര്‍ഡുകളും), ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (4), മരിയാപുരം (5, 10, 11), വയനാട് ജില്ലയിലെ കല്‍പ്പറ്റ (18-റാട്ടക്കൊല്ലി പണിയ കോളനി), എടവക (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
നിലവില്‍ ആകെ 285 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചിറക്കടവ് (കണ്ടൈന്‍മെന്റ് സോണ്‍: 4, 5), എരുമേലി (12), തൃക്കൊടിത്താനം (12), പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (5), ആനക്കര (3), പറളി (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 791 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, തൃശൂര്‍, കോഴിക്കോട്, കാസർകോട് ജില്ലകളില്‍ നിന്നുള്ള 32 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തൃശൂര്‍ ജില്ലയില്‍ ജൂലൈ 15ന് മരിച്ച ഷൈജു (46) വിൻ്റെ പരിശോധനഫലവും ഇതില്‍ ഉള്‍പെടുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 532 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 42 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവന്തപുരം ജില്ലയിലെ 240 പേര്‍ക്കും, എറണാകുളം ജില്ലയിലെ 84 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 56 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 23 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 14 പേര്‍ക്കും, കോട്ടയം ജില്ലയിലെ 9 പേര്‍ക്കും, മലപ്പുറം, വയനാട് ജില്ലകളിലെ 8 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയിലെ 7 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 6 പേര്‍ക്കും, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ നാലും, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലെ മൂന്ന് വീതവും, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ ഒരു ഐടിബിപിയ്ക്കും, തൃശൂര്‍ ജില്ലയിലെ 7 കെ.എസ്.സി. ജീവനക്കാര്‍ക്കും, ഒരു ബി.എസ്.എഫ്. ജവാനും, കണ്ണൂര്‍ ജില്ലയിലെ ഒരു ഫയര്‍ ഫോഴ്സ് ജീവനക്കാരനും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 133 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്‍ (ആലപ്പുഴ 1), മലപ്പുറം (തിരുവനന്തപുരം 1) ജില്ലകളില്‍ നിന്നുള്ള 32 പേരുടെ വീതവും, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 9 പേരുടെ വീതവും, തിരുവനന്തപുരം, കോട്ടയം (പത്തനംതിട്ട 1, ഇടുക്കി 1), കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേരുടെ വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ഇടുക്കി, എറണാകുളം (കൊല്ലം 1) ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 4 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 6029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4997 പേര് ഇതുവരെ കൊറോണ മുക്തി നേടി.