തിരുവനന്തപുരം: 2020-21 വർഷത്തിലെ കീം പ്രവേശന പരീക്ഷ ഈ മാസം 16ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 110280 വിദ്യാർത്ഥികൾ പരീക്ഷ എഴുതും.
കണ്ടെയ്ൻമെന്റ് സോണുകൾ, ഹോട്ട്‌സ്‌പോട്ടുകൾ എന്നിവിടങ്ങളിൽ മുൻകരുതലോടെ പരീക്ഷ നടത്തും. തിരുവനന്തപുരത്തെ സൂപ്പർ സ്‌പ്രെഡ് മേഖലകളിൽ 70 വിദ്യാർത്ഥികൾക്ക് പ്രത്യേക കേന്ദ്രം ലഭ്യമാക്കും. 70 വിദ്യാർത്ഥികൾക്ക് വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളിൽ പരീക്ഷ എഴുതാം.
അതേസമയം ഹയർസെക്കൻഡറി വിഎച്ച്എസ്ഇ പരീക്ഷാ ഫലം നാളെ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തിയത് ഫലപ്രദമായാണെന്നും 3,020 അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടത്തിയത്.