കർണാടക ടൂറിസം മന്ത്രി സിടി രവിക്ക്​ കൊറോണ​ സ്​ഥിരീകരിച്ചു

ബംഗളൂരു: കർണാടക ടൂറിസം മന്ത്രി സിടി രവിക്ക്​ കൊറോണ​ സ്​ഥിരീകരിച്ചു. ഇദ്ദേഹത്തി​ന്റെ ഓഫിസിലെ ഉദ്യോഗസ്​ഥരുടെ പരിശോധനഫലം നെഗറ്റീവാണ്​. കൊറോണ​ ബാധിതനുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന്​ ഇദ്ദേഹം ജൂലൈ 11 മുതൽ വീട്ടുനിരീക്ഷണത്തിലായിരുന്നു. തുടർന്ന്​ തിങ്കളാഴ്​ച ഇദ്ദേഹത്തിന്​ കൊറോണ​ സ്​ഥിരീകരിക്കുകയായിരുന്നു.

മന്ത്രിയുടെ ഭാര്യയുടെയും മകളുടെയും പരിശോധന ഫലം നെഗറ്റീവാണ്​ എന്നാൽ തന്റെ ആരോഗ്യനില തൃപ്​തികര​മാണെന്നും. രോഗം ഭേദമായി ഉടൻ തിരിച്ചുവരുമെന്ന്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തു. കൊറോണ​ ബാധിതനുമായി സമ്പർക്കം പുലർത്തിയ സാഹചര്യത്തിൽ നേരത്തേ കർണാടക മ​ന്ത്രി ബി.സി. പ​ട്ടീൽ നിരീക്ഷണത്തിൽ പോയിരുന്നു.

അതേസമയം ഇന്ത്യയിൽ 24 മണിക്കൂറിനിടെ 28,701 പോസിറ്റീവ് കേസുകളും 500 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകൾ 8,78,254 ആയി. ആകെ മരണം 23,174 ആയി.
തുടർച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണം 28,000 കടന്നത് ആശങ്ക ഇരട്ടിയാക്കുകയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം അതിരൂക്ഷമായി തടരുകയാണ്. ആകെ 1,18,06,256 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 2,19,103 സാമ്പിളുകൾ പരിശോധിച്ചു.