ആഗ്ര: കൊറോണ ബാധിതനായ രോഗി പാന്‍മസാല കഴിക്കാനായി ആശുപത്രിയില്‍ നിന്ന് മുങ്ങി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സംഭവം. 35 കാരനായ രോഗി ആഗ്രയിലെ എസ്എന്‍. മെഡിക്കല്‍ കോളജില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. ചികിത്സയ്ക്ക് ഇടയിലാണ് പാന്‍മസാല കഴിക്കാനായി ആശുപത്രിയില്‍ നിന്ന് മുങ്ങിയത്.
ലോക്ഡൗണായതിനാല്‍ ഷോപ്പുകള്‍ തുറക്കാതിരുന്നത് കാരണം ആശുപത്രി പരിസരത്ത് നിന്ന് പാന്‍മസാല ലഭിച്ചില്ല. പിന്നാലെ ഇയാൾ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും സന്ദര്‍ശനം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ഇദ്ദേഹം ഗാന്ധിനഗറിലേക്ക് തിരിക്കുന്നതും വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും സന്ദര്‍ശനം നടത്തുകയും ചെയ്തത്. അവരാണ് ഇദ്ദേഹത്തെ തിരികെ ആശുപത്രിയിലെത്തിച്ചത്.
അതേസമയം രാജ്യത്തെ കൊറോണ മരണങ്ങൾ ഇരുപത്തിമൂവായിരം കടന്നു. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും ആകെ കേസുകൾ എട്ടര ലക്ഷവും കടന്നു. ഇന്നലെയും അഞ്ഞൂറിലധികം പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊറോണ മരണം 23150 ആയി. കാൽ ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.