ന്യൂഡെൽഹി: സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരമാണ് മേഖല അടിസ്ഥാനത്തില്‍ ഏറ്റവും മുന്നില്‍. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്കാണ് ഇക്കാര്യം അറിയിച്ചത്. http://cbseresults.nic.in എന്ന വെബ്സൈറ്റിലൂടെ കുട്ടികൾക്ക് തങ്ങളുടെ പരീക്ഷ ഫലങ്ങൾ അറിയാമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും അദ്ദേഹം ആശംസകൾ നേർന്നു.
ആകെ പരീക്ഷ എഴുതിയതില്‍ 88.78 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 83.40 ശതമാനം ആയിരുന്നു. തിരുവനന്തപുരമാണ് മേഖലാടിസ്ഥാനത്തില്‍ ഏറ്റവും മുന്നില്‍. 97.67 ശതമാനം പേര്‍ തിരുവനന്തപുരം മേഖലയില്‍ വിജയം നേടി. 97.05 ശതമാനവുമായി ബംഗളൂരുവാണ് തൊട്ടു പിന്നില്‍.
കൊറോണ വ്യാപനം മൂലം പൂര്‍ത്തിയാക്കാനാവാതെ പോയ പരീക്ഷകളുടെ മാര്‍ക്കുകള്‍ നേരത്തെ പ്രസിദ്ധീകരിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് തയാറാക്കിയത്.