തൃശൂർ: തൃശൂരില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ ആൾ ജീവനൊടുക്കിയ നിലയില്‍. ജോണ്സണ് (65) ആണ് തൂങ്ങിമരിച്ചത്. ജൂലൈ ഏഴിന് മുംബൈയില്‍ നിന്നുമെത്തിയതാണ് ഇദ്ദേഹം.
തുടർന്ന് ജോൺസൺ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. മൃതദേഹം കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.