കോട്ടയം; താഴത്തങ്ങാടിയിൽ യുവാവിന്റെ അടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഷാനി മൻസിലിൽ മുഹമദ് സാലി (65) മരിച്ചു. ഭാര്യ ഷീബ ആക്രമണം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. ജൂൺ ഒന്നിനാണ് താഴത്തങ്ങാടി മുഹമ്മദ് സാലി (65), ഷീബ (60) എന്നിവരെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷീബ വീടിനുള്ളിൽ വച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തിൽ താഴത്തങ്ങാടി പാറപ്പാടം വേളൂർ കരയിൽ മാലിയിൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് ബിലാലിനെ (23) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ചാശ്രമത്തിനിടെയാണ് താഴത്തങ്ങാടി ഷാനി മന്‍സിലില്‍ ഷീബ സാലിയെ പ്രതി മുഹമ്മദ് ബിലാല്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ബിലാലിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റ ഷീബയുടെ ഭര്‍ത്താവ് അബ്ദുല്‍ സാലി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്നു.
വര്‍ഷങ്ങളായി അബ്ദുള്‍ സാലിയെയും കുടുംബത്തെയും അടുത്തറിയുന്നയാളാണ് അയല്‍വാസി കൂടിയായ പ്രതി മുഹമ്മദ് ബിലാല്‍. വീടുവിട്ടിറങ്ങിയ ബിലാല്‍ നാട് വിടാന്‍ തീരുമാനിച്ചു. ഇതിനായി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
മേശയുടെ ഫ്രെയിം ഉപയോഗിച്ച് അബ്ദുല്‍ സാലിയെയാണ് ബിലാല്‍ ആദ്യം ആക്രമിച്ചത്. പിന്നീട് ഷീബയെ. രക്തത്തില്‍ കുളിച്ചുകടന്ന ഇരുവരും എഴുനേല്‍ക്കാന്‍ ശ്രമിക്കവെ വീണ്ടും വീണ്ടും അടിച്ചു വീഴ്ത്തുകയായിരുന്നു.