കൊച്ചി: താനും തന്റെ കുടുംബവും ആത്മഹത്യയുടെ വക്കിലെന്ന് തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷ്. കള്ളക്കടത്ത് നടത്തിയത് കൊണ്ടല്ല, ഭയം കൊണ്ടാണ് താന്‍ ഒളിവില്‍ പോയതെന്ന് മാധ്യമങ്ങള്‍ക്കയച്ച ഓഡിയോ ക്ലിപ്പില്‍ സ്വപ്ന പറഞ്ഞു. സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ല. കോണ്സുലേററ്റ് ജനറല്‍ പറഞ്ഞതനസരിച്ചാണ് കാര്യങ്ങള്‍ ചെയ്തിരിന്നുത്. വരാനിരിക്കുന്ന ഇലക്ഷനെ സ്വാധിനിക്കാനാണ് ഇത്തരത്തില്‍ പ്രചാരണം നടത്തിയതെന്നും സ്വപ്ന പറയുന്നു.
എനിക്ക് ആരുമായി വഴിവിട്ട ബന്ധമില്ല. ഏത് തരത്തിലും അന്വേഷണം നടത്താം. മുഖ്യമന്ത്രിയുമായോ മന്ത്രിമാരുമായോ തനിക്ക് ഒരു തരത്തിലും ബന്ധവുമില്ല. ഒരു നിശാപാര്ട്ടിയിലും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തിട്ടില്ല. ഉന്നതാധികാരികളുമായി ബന്ധപ്പെട്ടത് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി മാത്രമെന്ന് സ്വപ്ന പറയുന്നു.
ഇപ്പോള്‍ ലഭിക്കുന്ന ശമ്പളത്തെക്കാള്‍ കൂടുതല്‍ യുഎന്‍ കോണ്‍സുലേറ്റില്‍ നിന്ന് ലഭിച്ചിരുന്നു. ഇപ്പോള്‍
ഒളിവില്‍ പോയത് ഭയം കൊണ്ടാണ്. ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ലക്ഷ്യം വേറെയാണ്. കാര്‍ഗോ ആര് അയച്ചു. അതിന് പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കുകയാണ് വേണ്ടത്. ഇതിന്റെ പേരില്‍ മന്ത്രിസഭയെ ഒന്നും ചെയ്യാന്‍ കഴിയില്ല. അവര്‍ ആരും എന്നെ സഹായിച്ചിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.