വാഷിംഗ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതർ ഉള്ള അമേരിക്കയിൽ ആശങ്കയ്ക്ക് കുറവില്ല. രോഗികൾ മുപ്പത് ലക്ഷം കടന്നു. 3, 097,084 പേർക്കാണ് ഇരുവരെ രോഗ ബാധ സ്ഥിരീകരിച്ചത്. 1,33,972 പേരാണ് അമേരിക്കയിൽ ഇതുവരെ മരിച്ചത്. 11,798,678 ആളുകളിലാണ് കൊറോണ ഇതുവരെ സ്ഥിരീകരിച്ചത്. 5,43,000 മരണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.
അമേരിക്ക കഴിഞ്ഞാൽ ബ്രസീലിലാണ് കൊറോണ ബാധിതർ ഏറെ. 1,668,589 പേർക്കാണ് ഇവിടെ രോഗബാധ. 66,741 പേരാണ് കൊറോണ ബാധിച്ച് ബ്രസീലില്‍ ഇതുവരെ മരിച്ചത്.
ഇന്ത്യയാണ് രോഗ ബാധിതരുടെ എണ്ണത്തിൽ മൂന്നാമതുള്ള രാജ്യം. 7,19,665 പേർക്കാണ് ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനകം 20,160 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
റഷ്യ 693,215, പെറു 309,278, ചിലി 301,019, യൂകെ 287,874, മെക്സിക്കോ 268,008, സ്പെയിൻ 252,130, ഇറാൻ 245,688 എന്നീ രാജ്യങ്ങളാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ആദ്യ പത്തിൽ ഉള്ളത്. നിലവിൽ 68,35,855 പേരാണ് കൊറോണയിൽ നിന്ന് രോഗമുക്തി നേടിയിട്ടുള്ളത്.