കൊറോണ ബാധിച്ച് രണ്ടു പത്തനംതിട്ട സ്വദേശികൾ കുവൈറ്റിൽ മരിച്ചു

കുവൈറ്റ്: കൊറോണ ബാധിച്ച് കുവൈറ്റിൽ ചികിൽസയിലായിരുന്ന രണ്ടു മലയാളികൾ മരിച്ചു. ചികിൽസയിലായിരുന്ന മലയാളി മരണമടഞ്ഞു. കുവൈറ്റിലെ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂൾ മുൻ പ്രിൻസിപ്പൽ സൂസൻ്റെ ഭർത്താവ് പത്തനംതിട്ട കോഴഞ്ചേരി കുറുന്തോട്ടികൽ റോയ്‌ ചെറിയാൻ (75) ആണ് കൊറോണ ബാധിച്ച് മരിച്ച ഒരു മലയാളി. പത്തനം തിട്ട റാന്നി പെരുംപെട്ടി പന്നക പത്തലിൽ സാം കുട്ടി മാത്യു (60) വാണ് മരിച്ച രണ്ടാമത്തെ മലയാളി.

റോയ്‌ ചെറിയാൻ കൊറോണ ബാധിച്ച് രണ്ടാഴ്ചയയി ഫർവ്വാനിയ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു . ആർസി കോള കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടിൽ സ്ഥിര താമസമാക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണു കൊറോണ പശ്ചാത്തലത്തിൽ വിമാന യാത്ര വിലക്കിനെ തുടർന്ന് യാത്ര മുടങ്ങിയത്‌. ഏക മകൾ നേഹ അയർലൻ്റിലാണ്.

സാംകുട്ടി മാത്യു കൊറോണ ബാധിച്ച് ചികിൽസയിലിരിക്കെ അമീരി ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ മേഴ്സി കുട്ടി.

അതേ സമയം കുവൈറ്റിൽ കൊറോണ ബാധിച്ച് ഇന്ന് 5 പേർ കൂടി മരിച്ചു. ഇതോടെ കൊറോണ ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 373 ആയി. 463 സ്വദേശികൾ അടക്കം 703 പേർക്കാണു ഇന്നു രോഗം സ്ഥിരീകരിച്ചത്. കുവൈറ്റിൽ ആകെ കൊറോണ ബാധിച്ചവർ 50644 ആണ്. ഇതിൽ 41001 പേർക്ക് രോഗസൗഖ്യം ലഭിച്ചു. 9270 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. ഇതിൽ 152 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.