ചങ്ങനാശേരി: ആഘോഷങ്ങളില്ലാതെ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിൻ്റെ 72-ാം ജന്മദിനം ഇന്ന്. ലാളിത്യം കൈമുതലാക്കിയ മാർ പെരുന്തോട്ടം ഔദ്യോഗിക കാര്യങ്ങളിൽ കർമ്മനിരതനായി ജന്മദിനം ചെലവഴിക്കും. രാവിലെ ആർച്ച് ബിഷപ് ഹൗസിലെ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
ഏറ്റുമാനൂർ പുന്നത്തുറ കൊങ്ങാണ്ടൂർ പെരുന്തോട്ടം ജോസഫിൻ്റെയും അന്നമ്മയുടെയും മകനായി 1948 ജൂലായ് അഞ്ചിനാണ് മാർ ജോസഫ് പെരുന്തോട്ടം ജനിച്ചത്. 2002 ൽ ചങ്ങനാശേരി അതിരൂപതാ സഹായമെത്രാനായി. 2007 മാർച്ച് 19നാണ് അതിരൂപതയുടെ നാലാമത്തെ ആർച്ച് ബിഷപായി ഉയർത്തപ്പെട്ടത്. നിലവിൽ സിബിസിഐ ഓഫീസ് ഫോർ ഡയലോഗ് ആൻ്റ് എക്യൂമെനിസം ചെയർമാൻ കൂടിയാണ് മാർ ജോസഫ് പെരുന്തോട്ടം.