കൊച്ചി: പുതിയ സിനിമകളുടെ ഷൂട്ടിംഗ് സംബന്ധിച്ച വിവാദങ്ങൾ താരസംഘടനയായ അമ്മയുടെ ഇന്നത്തെ നിർവാഹക സമിതി യോഗത്തിൽ ചർച്ച ചെയ്യും. ചെന്നെയിലുള്ള പ്രസിഡന്റ് മോഹൻലാൽ വീഡിയോ കോൺഫറൻസിലൂടെ കൊച്ചിയിലെ യോഗത്തിൽ പങ്കുചേരും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടനയായ പൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മയോടും ഫെഫ്കയോടും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും ചർച്ചയായേക്കും.
വ്യാജ ഓഡീഷനുകൾക്കെതിരെ ഹ്രസ്വ ചിത്രമൊരുക്കി ഫെഫ്ക. ആക്ട് സ്മാർട്ട് എന്ന് പേരിട്ട ഹ്രസ്വ ചിത്രത്തിന്റെ സംവിധായകൻ ജോമോൻ ടി ജോൺ ആണ്.
നടി ഷംന കാസിം ഉൾപ്പെടെയുള്ളവർക്ക് ദുരനുഭവമുണ്ടായ സാഹചര്യത്തിലാണ് ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. വ്യാജ ഓഡീഷനുകൾക്കെതിരെ ജാഗ്രത വേണമെന്ന സന്ദേശത്തിന് മോഹൻലാലാണ് ശബ്ദം നൽകിയിരിക്കുന്നത്. ഒഡീഷനെത്തുന്നവർക്ക് സംശയം തോന്നിയാൽ പരാതി പെടാനുള്ള ഫെഫ്കയുടെ വിമൻ സെല്ലിന്റെ നമ്പറും ഹ്രസ്വചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഫെഫ്കയുടെ യൂ ട്യൂബ് ചാനലിലൂടെയായിരുന്നു റിലീസ്.