Home National മകന്‍ കൊറോണ ബാധിച്ച് മരിച്ചു; മാതാപിതാക്കള്‍ ജീവനൊടുക്കി

മകന്‍ കൊറോണ ബാധിച്ച് മരിച്ചു; മാതാപിതാക്കള്‍ ജീവനൊടുക്കി

0

ഭുവനേശ്വര്‍ : മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. നാരായണ്‍പൂര്‍ സസന്‍ ഗ്രാമവാസികളായ രാജ്കിഷോര്‍ സതാപതി, ഭാര്യ സുലോചന സതാപതി എന്നിവരാണ് ജീവനൊടുക്കിയത്.

ഇവരുടെ മകന്‍ 27 കാരനായ സിമാഞ്ചല്‍ സതാപതി കൊറോണ ബാധിച്ച് മരിച്ചിരുന്നു. പങ്കലവാഡി ഗ്രാമത്തിലെ കൊറോണ കെയര്‍ സെന്ററിലെ പ്രവര്‍ത്തകനായിരുന്നു സിമാഞ്ചല്‍.

കഴിഞ്ഞ മെയ് മാസം മുതല്‍ കൊറോണ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിരുന്ന സിമാഞ്ചല്‍ ജൂലൈ ഒന്നിനാണ് പനി ബാധിച്ച് ആശുപത്രിയിലെത്തുന്നത്. ജൂലൈ രണ്ടിന് കൊറോണ സ്ഥിരീകരിച്ചു. പിറ്റേന്ന് രോഗം മൂര്‍ച്ഛിച്ച് മരിക്കുകയായിരുന്നു.

മകന്റെ മരണം ഉള്‍ക്കൊള്ളാനാകാതിരുന്ന രാജ്കിഷോര്‍ സതാപതി വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. അമ്മ സുലോചന സതാപതിയെ വീടിനകത്തും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here