Home State സംസ്ഥാനത്ത് കാലവർഷം കനത്തു; തിങ്കളാഴ്ച വരെ ശക്തമായ മഴ

സംസ്ഥാനത്ത് കാലവർഷം കനത്തു; തിങ്കളാഴ്ച വരെ ശക്തമായ മഴ

0

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തു. തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ അറിയിച്ചു. ഇന്ന് കോഴിക്കോട് വയനാട്, കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മിമീ മുതല്‍ 115.5 മിമീ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here