വെല്ലിങ്ടൺ: നീണ്ട ദിവസത്തെ വിവാദങ്ങൾക്കൊടുവിൽ ന്യൂസിലാൻഡ് ആരോഗ്യ മന്ത്രി ഡേവിഡ് ക്ലർക്ക് രാജി വച്ചു. പ്രധാന മന്ത്രി ജസീന്ത ആർഡെൻ ഇദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. കൊറോണ കാലത്തെ പ്രതിരോധങ്ങളിലെ വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ആരോഗ്യ മന്ത്രി ആയിരിക്കെ താനെടുത്ത തീരുമാനങ്ങളുടെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ലോക് ഡൗൺ ചട്ടങ്ങൾ മറികടന്ന് ഡേവിഡ് ക്ലർക്ക് ബീച്ചിൽ കുടുംബത്തോടൊപ്പം ഉല്ലാസയാത്ര പോയ വീഡിയോകൾ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സെപ്റ്റംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് വരെ വിദ്യാഭ്യാസ മന്ത്രി ക്രിസ് ഹിപ്കിൻസ് ആരോഗ്യ വകുപ്പിന്റെ ചുമതല ഏറ്റെടുക്കുമെന്ന് ആർഡെൻ അറിയിച്ചു.
കഴിഞ്ഞ മാസം ന്യൂസിലാൻഡ് ആദ്യ കൊറോണ മുക്ത രാജ്യമായി പ്രഖ്യാപിച്ചിരുന്നു. അതോടെ എല്ലാ നിയന്ത്രണങ്ങളും രാജ്യം പിൻവലിക്കുകയും ചെയ്തിരുന്നു.